തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകളിലെ 10 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അടുത്ത നാല് വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചിലവിടുക 4,000 കോടി. വിശ്രമ ഇടങ്ങള്‍,ഭക്ഷണശാലകള്‍,വ്യാപാരമേഖലകള്‍, പാര്‍ക്കിംഗ് സംവിധാനം എന്നിവയാണ് ആധുനികവത്കരിക്കുന്നത്.
ഇതില്‍ എറണാകുളം ജക്ഷന്‍,ടൗണ്‍,മംഗളുരു,കന്യാകുമാരി സ്‌റ്റേഷനുകളിലെ ജോലികള്‍ പുരോഗമിക്കുന്നു. 10 സ്‌റ്റേഷനുകളില്‍ 8 എണ്ണമാണ് കേരളത്തിലുള്ളത്. തിരുവനന്തപുരം(470 കോടി),വര്‍ക്കല(130 കോടി),കൊല്ലം (367 കോടി),കോഴിക്കോട്(472 കോടി),എറണാകുളം ജക്ഷന്‍(444 കോടി),ടൗണ്‍ സ്‌റ്റേഷന്‍(226) കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം സ്‌റ്റേഷന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. തൃശൂര്‍,ചെങ്ങന്നൂര്‍ സ്‌റ്റേഷനുകളുടെ നവീകരണവും പുരോഗമിക്കുകയാണ്.