ദേഹാസ്വാസ്ഥ്യം; സ്പീക്കര്‍ എ.എന്‍.ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്തിയതാണ് അദ്ദേഹം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
Publish Date: Fri, 21 Oct 2022 (08:15 IST)
Updated Date: Fri, 21 Oct 2022 (08:18 IST)
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്പീക്കര്‍ എ.എന്‍.ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് സ്പീക്കറെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തലശേരി സഹകരണ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്തിയതാണ് അദ്ദേഹം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.