Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരണ്ടോടിയ കുട്ടിക്കൊമ്പൻ ഓടിക്കയറിയത് അങ്കൻ‌വാടിയിൽ; കുട്ടികളെ നെഞ്ചോട് ചേർത്തുപിടിച്ച് അധ്യാപിക ഓടി രക്ഷപ്പെട്ടു

വാർത്ത
വിരണ്ട കുട്ടിയാന ഓടിക്കയറിയത് അങ്കൻ‌വാടിയിലേക്ക്. ഭയന്ന കുട്ടികളെ വാരിയെടുത്ത് അധ്യാപിക പുറത്തേക്കോടിയതിനാൽ വലിയ ദുരന്തം ഒഴിവായി. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം ഉണ്ടായത്. ചാത്തന്നൂരിലെ ക്ഷേത്രത്തിന് സമീപത്തെ അംങ്കൻ‌വാടി നിൽക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് ഓടി കയറുകയായിരുന്നു.
 
ഈ സമയത്ത് അങ്കൻ‌വാടിയിൽ മൂന്നു കുട്ടികളും ഒരു കുട്ടിയുടെ അമ്മയും കെട്ടിടത്തിന്റെ ഉടമയായ സ്ത്രീയും ഉണ്ടായിരുന്നു. ആന വരുന്നത് കണ്ടതോടെ അധ്യാപിക അങ്കൻ‌വാടിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു. ഇതോടെ ആന കെട്ടിടത്തിനു സമീപത്തെ കിണറിന്റെ തൂണുകൾ തള്ളിയിടാനുള്ള  ശ്രമത്തിലായി
 
ഈ സമയത്ത് അങ്കൻ‌വാടി അദ്യാപികയും മറ്റുള്ളവരും ചേർന്ന് കുട്ടികളേയും എടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ ആനയാണ് കുളിപ്പിച്ച ശേഷം മടക്കി കൊണ്ടുപോകെ വാഹനത്തിന്റെ ഹോൺ ശബ്ദം കേട്ട് വിരണ്ടോടിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് വീഡിയോ പങ്കിടാൻ ഡിജിപിയുടെ നിർദ്ദേശം; മറുപടിയുമായി രണ്ടുപേർ