Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിന്‍സിപ്പിലിനെതിരെ നടപടിയെടുക്കാതെ അഞ്ജുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍

പ്രിന്‍സിപ്പിലിനെതിരെ നടപടിയെടുക്കാതെ അഞ്ജുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍

ശ്രീനു എസ്

കോട്ടയം , ചൊവ്വ, 9 ജൂണ്‍ 2020 (15:09 IST)
പ്രിന്‍സിപ്പിലിനെതിരെ നടപടിയെടുക്കാതെ അഞ്ജുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ ബന്ധുക്കള്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കളെ അനുനയിപ്പിക്കാന്‍ പിസി ജോര്‍ജ് എംഎല്‍എ സ്ഥലത്തെത്തി. കുടുംബത്തിന്റെ പരാതികള്‍ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് പിസി ജോര്‍ജ് ഉറപ്പ് നല്‍കി.
 
അധ്യാപകര്‍ ഏല്‍പിച്ച മാനസിക പീഡനം കാരണമാണ് തന്റെ മകള്‍ ആത്മഹത്യചെയ്‌തെതന്ന് അഞ്ജുവിന്റെ പിതാവ് ആരോപിച്ചിരുന്നു. കോപ്പിയടിച്ചെന്ന അധ്യാപകരുടെ വാദം അഞ്ജുവിന്റെ സഹപാഠികളും നിഷേധിച്ചിരുന്നു. കോപ്പിയടിച്ചതിനാല്‍ ഇനിയുള്ള പരീക്ഷകള്‍ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. കുട്ടിയെ കാണാനില്ലാതെ പ്രിന്‍സിപ്പലിനെ സമീപിച്ച പിതാവിനോട് ഏതെങ്കിലും ആണ്‍കുട്ടിയോട് ഒളിച്ചോടിപോയോന്ന് അന്വേഷിക്കാനായിരുന്നു നിര്‍ദേശം. വിദ്യാര്‍ത്ഥിനിയുടെ ബാഗ് ആറിന്റെ സമീപത്തുനിന്നും ലഭിച്ചിരുന്നു.വിദ്യാര്‍ത്ഥിനിയെ പഠിപ്പിച്ചിരുന്ന പ്രൈവറ്റ് കോളേജിലെ അധ്യാപകര്‍ പറയുന്നത് വിദ്യാര്‍ഥിനി കോപ്പിയടിക്കാന്‍ സാധ്യതയില്ലെന്നും ആരോപണമുണ്ടായപ്പോള്‍ മാനസികമായി തളര്‍ന്നതാവാം അത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റിയിരിക്കാം, പക്ഷേ പ്രതിപക്ഷം എന്താണ് ചെയ്‌തത്- അമിത് ഷാ