Webdunia - Bharat's app for daily news and videos

Install App

ജെസ്റ്റിന്റെ സന്ദേശങ്ങൾ പ്രേരണയായി, ആൻലിയയുടേത് ആത്മഹത്യയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്; കൊലപാതകം എന്നതിന് തെളിവ് കണ്ടെത്താനായില്ല

Webdunia
തിങ്കള്‍, 28 ജനുവരി 2019 (17:14 IST)
കൊച്ചി: ആൻലിയയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. മരണം കൊലപാതകം എന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകൾ കണ്ടെത്താൻ സാധികാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ആത്മഹത്യ എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്.
 
കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് ജെസ്റ്റിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശൂർ റെയിൽ‌വേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവിടങ്ങളിൽനിന്നും കൊലപാതകം എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ല എന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.
 
അതേസമയം ജെസ്റ്റിന്റെ ഫോൺ പരിശോധിച്ചതിൽനിന്നും ആത്മഹത്യക്ക് പ്രേരണ നൽകുന്ന തരത്തിലുള്ള സന്ദേശങ്ങൾ ജെസ്റ്റിൻ ആൻലിയക്ക് അയച്ചിരുന്നു എന്ന് കണ്ടെത്തി. ഇതിന്റെ മനോവിഷമത്തിലാവാം ആൻലിയ ആത്മഹത്യ ചെയ്തത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ അനുമാനം. ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ആൻലിയയുടെ ഡയറിക്കുറിപ്പുകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.
 
ഓഗസ്റ്റ് 25നാണ് ബംഗളുരുവിലേക്ക് പുറപ്പെട്ട ആൻലിയയെ കാണാതാകുന്നത്. തുടർന്ന് ഓഗസ്റ്റ് 28ന് ആലുവക്ക് സമീപം പെരിയാറിൽനിന്നും  അൻലിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അൻലിയയെ കാണതായതും, മരണപ്പെട്ടതുമായ വിവരം ജെസ്റ്റിൻ ആൻലിയയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതാണ് കേസിൽ ദുരൂഹത വർധിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments