Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേശ്യ എന്ന് വിളിച്ചുതിന് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാ‍ര്യക്കെതിരെ കൊലക്കുറ്റം ചുമത്താനാക്കില്ലെന്ന് സുപ്രീം കോടതി !

വേശ്യ എന്ന് വിളിച്ചുതിന് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാ‍ര്യക്കെതിരെ കൊലക്കുറ്റം ചുമത്താനാക്കില്ലെന്ന് സുപ്രീം കോടതി !
, തിങ്കള്‍, 28 ജനുവരി 2019 (15:39 IST)
തന്നെയും മകളെയു വേശ്യ എന്ന് വിശേഷിപ്പിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ല എന്ന നിരീക്ഷണവുമായി സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ശാന്തന ഗൗഡറാണ് ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത്.
 
ഒരു ഇന്ത്യൻ സ്ത്രീയും വേശ്യ എന്ന് സംബോധന ചെയ്യപ്പെടാൻ ആഗ്രഹിക്കില്ല. ആ പരാമർശത്തോടുള്ള ദേശ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിനെ കൊലപാതകമായി കാണാൻ കഴിയില്ല എന്നും ഐ പി സി 299 പ്രകാരമുള്ള നരഹത്യയായി മാത്രമേ കണക്കാക്കാനാകൂ എന്നുമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
 
ഒരിക്കലും ഒരു അമ്മക്കും സ്വന്തം മകളെ അച്ഛൻ വേശ്യ എന്ന് വിശേഷിപ്പിക്കുന്നത് കേട്ടു നിൽക്കാനാകില്ല. ഭർത്താവിനെ ഈ പ്രതികരണം സ്ത്രീയുടെ മനോനിലയിൽ തെറ്റിച്ചു. ഭർത്താവ് വേശ്യ എന്ന് വിശേശിപ്പിച്ച ഉടനെ തന്നെ സ്ത്രീ ഭർത്താവിനെ അക്രമിച്ചിരുന്നു. മരിച്ച വ്യക്തിയുടെ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും കോടതി നിരീക്ഷിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചില കാര്യങ്ങൾ തുറന്നു പറയാനുണ്ട്‘; കനകദുർഗക്ക് പറയാനുള്ളത് പുറത്തുവന്നാൽ സർക്കാർ കുടുങ്ങും ?