Select Your Language

Notifications

webdunia
webdunia
webdunia
webdunia

സനുഷയെ 'കൊലപ്പെടുത്തി' സോഷ്യൽ മീഡിയ! ഫേസ്ബുക്ക് ലൈവിൽ മറുപടി ഉടൻ ഉണ്ടാകുമെന്ന് സനുഷ

സനുഷയെയും 'കൊന്ന്' സോഷ്യൽ മീഡിയ!

സനുഷയെ 'കൊലപ്പെടുത്തി' സോഷ്യൽ മീഡിയ! ഫേസ്ബുക്ക് ലൈവിൽ മറുപടി ഉടൻ ഉണ്ടാകുമെന്ന് സനുഷ
, ചൊവ്വ, 31 ജനുവരി 2017 (10:44 IST)
ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം മരണവാർത്തകൾ കേൾക്കേണ്ടി വരുന്നവരാണ് പ്രമുഖർ. സോഷ്യൽ മീഡിയകൾ മുൻപ് പലതവണ നടന്മാരായ ജഗതി ശ്രീകുമാറിനെയും മാമുക്കോയയെയും സലിം കുമാറിനെയും ഇന്നസെന്റിനെയും 'കൊന്നിട്ടുണ്ട്'.  ഇത്തരത്തില്‍ സോഷ്യൽ മീഡിയകളുടെ 'വധ'ത്തിന് ബ്അവസാന ഇരയായിരിക്കുകയാണ് നടി സനുഷ സന്തോഷ്. 
 
പ്രധാനമായും വാട്ട്‌സ്ആപ് ഗ്രൂപ്പുകളാണ് ഇത്തരത്തില്‍ 'ഞെട്ടിക്കുന്ന' വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരുടെ പ്രധാന പ്രവര്‍ത്തനമേഖല. സനുഷ വാഹനാപകടത്തില്‍ മരിച്ചതായ വാര്‍ത്ത ഞായറാഴ്ച വൈകിയാണ് വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. കാര്‍ അപകടത്തില്‍ മരിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്ത. സനുഷയുടെ ചിത്രത്തിനൊപ്പം അപകടത്തില്‍പ്പെട്ട് തകര്‍ന്ന, തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള ഒരു ഇന്നോവ കാറിന്റെ ചിത്രവുമുണ്ടായിരുന്നു.

വാട്ട്സ്ആപിൽ പ്രചരിക്കുന്ന ചിത്രം:
webdunia
'യാത്രയില്‍ അപകടം വല്ലതും പറ്റിയോ' എന്നായിരുന്നു എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ച് തിരികെയുള്ള യാത്രയിലായിരുന്നു താനെന്നും സനുഷ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ട്‌സ്ആപില്‍ ഇത്തരമൊരു പ്രചരണം ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ദുഖകരമാണെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും സനുഷ പറയുന്നു. ഇതോടെ സത്യാവസ്ഥ വ്യക്തമാക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തുമെന്ന് സനുഷ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വി എസ് ഇടപെട്ടു, സർക്കാർ മുന്നോട്ടിറങ്ങി; ഭൂമിയിടപാടിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് റവന്യു മന്ത്രി