Webdunia - Bharat's app for daily news and videos

Install App

തീരാത്ത ദുരൂഹത; മോഡലുകള്‍ കൊല്ലപ്പെട്ട ദിവസം 'നമ്പര്‍ 18' ഹോട്ടലില്‍ വിലാസം നല്‍കാതെ ചിലര്‍ താമസിച്ചു

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (08:15 IST)
മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവസം രാത്രിയില്‍ ഫോര്‍ട്ടുകൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലില്‍ വിലാസം നല്‍കാതെ ചിലര്‍ താമസിച്ചതായി വിവരം. ഈ ഹോട്ടലിലെ നിശാ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോഴാണ് മോഡലുകള്‍ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. 
 
ഹോട്ടലിലെ 208, 218 മുറികളില്‍ തങ്ങിയിരുന്നവരാണ് വിലാസം നല്‍കാത്തതെന്നാണ് വിവരം. ഹോട്ടലിലെ റജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്താതെ ഹോട്ടല്‍ മാനേജര്‍ റോയിയുടെ സമ്മതത്തോടെ ചിലര്‍ ഈ മുറികളില്‍ ഇടയ്ക്കു തങ്ങിയിരുന്നതായി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
മോഡലുകള്‍ നിശാപാര്‍ട്ടിക്കു വന്ന കഴിഞ്ഞ ഒന്നിനു രാത്രിയിലും ഈ മുറികളില്‍ താമസക്കാരുണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ പേരുവിവരങ്ങള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ മുറികളുടെ വാതിലുകള്‍ വ്യക്തമായി കാണാവുന്ന രണ്ടാം നിലയിലെ ഇടനാഴിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഹോട്ടല്‍ മാനേജര്‍ റോയിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments