സഹോദരങ്ങള്‍ നാല് പേരും സ്ഥാനാര്‍ത്ഥികള്‍!

എ കെ ജെ അയ്യര്‍
ബുധന്‍, 18 നവം‌ബര്‍ 2020 (14:58 IST)
തൃശൂര്‍: പൊതുപ്രവര്‍ത്തകനായി പാര്‍ട്ടിക്ക് വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച വി.എ നാരായണന്റെ നാല് മക്കള്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. സി.പി.എം മണലൂര്‍ ഏറിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ ഏറെ കാലം പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായ കണ്ടശാംകടവ് വടശേരി നാരായണന്‍ എട്ടു മാസം മുമ്പാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ എട്ടു മക്കളില്‍ നാല് പേരാണ് പിതാവിന്റെ സ്വന്തം പാര്‍ട്ടിയായ സി.പി.എമ്മിന്റെ എല്‍.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്.  ഇതില്‍ മൂന്നു പേര്‍ക്ക് ഇത് കന്നി അംഗമാണ്.
 
അന്തിക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥിയായ മേനക മധു, അന്തിക്കാട് ബ്ലോക്ക് പഴുവില്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി രജനി തിലകം, ജില്ലാ പഞ്ചായത് അന്തിക്കാട് ഡിവിഷന്‍ സ്ഥാനാര്‍ഥി വി.എന്‍.സുര്‍ജിത്, വാടാനപ്പള്ളി പഞ്ചായത് മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ഷീബ ചന്ദ്രബോസ് എന്നിവരാണീ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
 
ഇവരുടെ മറ്റൊരു സഹോദരിയായ മല്ലികാ സുധാകരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ജയവും തോല്‍വിയുമല്ല പ്രശ്‌നം, ജനകീയാംഗീകാരത്തിനു വേണ്ടി മത്സരിക്കുക എന്നതാണ് മുഖ്യം എന്നാണ് നാരായണന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ നാല് മക്കളും ഒന്നിച്ചു മത്സരിക്കുന്നത് കാണാന്‍ അച്ഛനില്ലല്ലോ എന്ന് മാത്രമാണ് മക്കളുടെ ഒരേയൊരു സങ്കടം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഉബര്‍ ആപ്പ് ഓഫ്ലൈനിലേക്ക്; കേരളത്തില്‍ നാളെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ ഡെലിവറികള്‍ ഉണ്ടാകില്ല

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

മക്കളെ കോപ്പിറൈറ്റ് ചുമ്മാതെയാണോ?, ബൈറ്റ്ഡാന്‍സിന്റെ പുതിയ എഐക്കെതിരെ ഹോളിവുഡ്

മാളിലെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ സംഭവം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments