Publish Date: Tue, 17 Nov 2020 (14:31 IST)
Updated Date: Tue, 17 Nov 2020 (14:38 IST)
മലപ്പുറം: ഒരു വീട്ടില്‍ നിന്ന് തന്നെ ഒരമ്മപെറ്റ മക്കള്‍ എതിര്‍ സ്ഥാനാര്ഥികളാകുന്നത് പോലെ തന്നെ ഒരു വീട്ടില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് തന്നെ രണ്ട് സ്ഥാനാര്‍ത്ഥികളും ഉണ്ട് - രണ്ട് സ്ഥാനങ്ങളിലേക്കാണ് മത്സരിക്കുന്നത് എന്ന് മാത്രം. മലപ്പുറം എടയൂര്‍ ഡിവിഷനിലാണ് ഒരു വീട്ടിലെ തന്നെ രണ്ട് പേര്‍ സി.പി.എമ്മിന് വേണ്ടി മത്സരിക്കുന്നത്.
എടയൂര്‍ ഡിവിഷനില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ.എ സക്കീറും (27) സക്കീറിന്റെ മൂത്ത സഹോദരന്‍ അനീസിന്റെ ഭാര്യ ഫാത്തിമത് തസ്നി (24) ഗ്രാമ പഞ്ചായത്തി ലേക്കുമാണ് മത്സരിക്കുന്നത്. മന്നത്തുംപറമ്പ് കമ്പിളി പറമ്പില്‍ അബ്ദു റഹിമാന്റെ മകനാണ് സക്കീര്‍. ആദ്യമായി മത്സര രംഗത്തിറങ്ങുന്ന ഇരുവരും എല്‍.ഡി.എഫ് സ്ഥാനാര്ഥികളാണ്.
സക്കീര്‍ സി.പി.എം എടയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും എസ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയുമാണ്. അതെ സമയം തസ്നി എസ.എഫ്.ഐ പ്രവര്‍ത്തകയുമാണ്.