Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരിബോധവത്കരണത്തിനായി സംസ്ഥാനം ചിലവിട്ടത് 43.97 കോടി, 73,743 പേർ ചികിത്സ തേടി

Anti drug
, ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (09:41 IST)
സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം കുറയ്ക്കാനുള്ള ബോധവത്കരണത്തിനായി സർക്കാർ ചിലവഴിച്ചത് 43.97 കോടി രൂപ. 2016 ഓക്ടോബറിലാണ് ലഹരി ഉപയോഗം കുറയ്ക്കാനായി വിമുക്തി പദ്ധതിക്ക് പിണറായി സർക്കാർ രൂപം നൽകുന്നത്. കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം 73.743 പേരാണ് വിമുക്തി പദ്ധതിയിലൂടെ ചികിത്സ തേടിയത്.
 
മദ്യവർജനത്തിന് ഊന്നൽ നൽകി മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണമായും ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം 2021 ജൂൺ മുതൽ 2022 മേയ് വരെ 16,619.97 കോടി രൂപയുടെ മദ്യമാണ് സർക്കാർ വിറ്റതെന്നാണ് വിവരാവകാശ രേഖകൾ വഴി ലഭിക്കുന്ന വിവരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു