അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായത്. തുടർന്ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കുഞ്ഞിനെ ദത്ത് നൽകിയത് നാട്ട്‌നടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്റെയും ഭാവിയെ കരുതിയാണ് കുഞ്ഞിനെ അനുപമയുടെ അനുവാദത്തോടെ ദത്ത് നൽകിയതെന്നാണ് അനുപമയുടെ പിതാവിന്റെ വാദം.
തന്റെ കുഞ്ഞിനെ നിർബന്ധപൂർവം എടുത്ത് നൽകിയെന്ന് അനുപമ പോലീസിന് സമർപ്പിച്ച പരാതിയിലെ പ്രധാന പ്രതി ജയചന്ദ്രനാണ്. സ്വാധീനമുള്ള വ്യക്തി എന്ന നിലയിൽ മുൻകൂർ ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാൻ കാരണമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ കോടതിയിൽ വാദിച്ചു.