Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ലോക പുസ്തക ദിനം: വായനക്കാരെ സന്തോഷിപ്പിക്കാന്‍ ആമസോണ്‍ ഓഫര്‍

ഇന്ന് ലോക പുസ്തക ദിനം: വായനക്കാരെ സന്തോഷിപ്പിക്കാന്‍ ആമസോണ്‍ ഓഫര്‍

വെബ്ദുനിയ ലേഖകൻ

, വെള്ളി, 23 ഏപ്രില്‍ 2021 (12:35 IST)
ഇന്ന് ലോകം പുസ്തക ദിനമായി ആചരിക്കുകയാണ്. സ്പെയിന്‍കാരുടെ പുസ്തക പ്രേമം മൂലമാണ് യുനെസ്‌കോ ഏപ്രില്‍ 23 പുസ്തക ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. കൂടാതെ 1616 ഏപ്രില്‍ 23നാണ് വിഖ്യാത എഴുത്തുകാരനായ ഷേക്‌സ്പിയറിന്റെ ജനനവും മരണവും. ഇതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. ഷേക്‌സ്പിയറിനെ കൂടാതെ മിഗ്വെല്‍ ഡിസെര്‍വാന്റെസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമ ദിനം കൂടിയാണ് ഏപ്രില്‍ 13.
 
അതേസമയം വായനക്കാര്‍ക്കായി വലിയ ഓഫറാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. പത്ത് ഇ-ബുക്കുകളാണ് ആമസോണ്‍ സൗജന്യമായി നല്‍കുന്നത്. പത്തു രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ലഭിക്കുന്നത്. ഈ പുസ്തക ദിനത്തില്‍ ഓര്‍ക്കേണ്ട കുഞ്ഞുണ്ണി മാഷിന്റെ വാചകം ഇതാണ്-എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഷ്ടിച്ചത് വാക്‌സിനാണെന്നറിഞ്ഞ് ദുഃഖിതനായി മോഷ്ടാവ്; തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഒരു ക്ഷമാപണ കത്തും