Webdunia - Bharat's app for daily news and videos

Install App

നാലു പേരും ഒന്നിച്ച് ചാടി, മരണത്തിലും അവർ വേർപിരിഞ്ഞില്ല; വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ

വെല്ലൂരിൽ വിദ്യാർത്ഥികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം; പഠനത്തിൽ മോശമായത് കൊണ്ടല്ലെന്ന് റിപ്പോർട്ട്

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (10:54 IST)
ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികളായ നാലു പേർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മാർക്ക് കുറഞ്ഞ് പോയത് കൊണ്ടല്ല, മറിച്ച് ജാതി പറഞ്ഞുകൊണ്ടുള്ള അധ്യാപകരുടെ ആക്ഷേപത്തിൽ മനംനൊന്ത് ആണ് നാലു പേരും ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ ചില മാധ്യമങ്ങളോട് വെളിപ്പെ‌ടുത്തി. 
 
പരീക്ഷയിൽ മാർക്കു കുറഞ്ഞതിനാൽ അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, നന്നായി എഴുതിയിട്ടും മാർക്ക് ലഭിക്കാത്തതിനെ ചോദ്യം ചെയ്തപ്പോൾ ജാതി വിളിച്ച് അധ്യാപിക കുട്ടികളെ അപമാനിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ ഇതിനു കൂട്ടുനിന്നുവെന്നും സഹപാഠികൾ പറയുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
ആരക്കോണത്തിനടുത്ത് രാമനാഥപുരത്താണ് നാലുപെണ്‍കുട്ടികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇവര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ്. ദീപ, രേവതി, ശങ്കരി, മനീഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സ്കൂളില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ പ്രധാന ജലസ്രോതസായ വിസ്താരമുള്ള കിണറ്റിൽ ചാടിയാണ് ഇവർ ആത്മഹത്യ ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments