Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരളിപ്പൂവ് ചവച്ച് യുവതിയുടെ മരണം: ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്

arali

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 മെയ് 2024 (12:14 IST)
ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്. ഹരിപ്പാട് അരളിപ്പൂവ് ചവച്ച് 24കാരി ഹൃദയസ്തംഭം മൂലം മരണപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. കാലങ്ങളായി കേരളത്തിലെ ക്ഷേത്രങ്ങളില്‍ സ്ഥിരമായി പൂജയ്ക്ക് ഉപയോഗിക്കുന്ന പൂവാണ് അരളി. ഇത് പൂജയ്ക്ക് മാത്രമല്ല നിവേദ്യത്തിലും ഇടാറുണ്ട്. ഇത് പിന്നെ ഭക്തര്‍ക്ക് കഴിക്കാന്‍ കൊടുക്കുകയാണ് ചെയ്യുന്നത്. 
 
അരളിപ്പൂവിനെതിരെ വ്യാപകമായ ബോധവല്‍ക്കരണം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഏറെക്കാലമായി ഉണ്ടായിരുന്നു. അരളിപ്പൂവില്‍ വിഷാംശം ഉണ്ട് എന്നുള്ളത് ശാസ്ത്രലോകവും അംഗീകരിച്ച വസ്തുതയാണ്. യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തി പിന്നാലെ മരണപ്പെട്ട നഴ്സ് സൂര്യ സുരേന്ദ്രന്റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരക്കുകൊണ്ടുപോകാനുള്ളതാല്ല ഇരുചക്ര വാഹനങ്ങള്‍: മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്