Webdunia - Bharat's app for daily news and videos

Install App

‘കുത്തേറ്റ ആതിര മരണവെപ്രാളത്തില്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി, കട്ടിലിനടിയിൽ ഒളിച്ച മകളെ രാജന്‍ വലിച്ചിറക്കി കുത്തി’ - കൊലയ്‌ക്ക് കാരണം വരന്റെ ജാതി

‘കുത്തേറ്റ ആതിര മരണവെപ്രാളത്തില്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി, കട്ടിലിനടിയിൽ ഒളിച്ച മകളെ രാജന്‍ വലിച്ചിറക്കി കുത്തി’ - കൊലയ്‌ക്ക് കാരണം വരന്റെ ജാതി

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (17:10 IST)
അരീക്കോട് വിവാഹത്തലേന്ന് മകളെ കുത്തിക്കൊല്ലാന്‍ പിതാവിനെ പ്രേരിപ്പിച്ചത് വരന്റെ ജാതി. അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജന്റെ മകൾ ആതിര(22)യാണ് ദുരഭിമാനക്കൊലയ്‌ക്ക് ഇരയായത്.

ആതിര വിവാഹം ചെയ്യാനൊരുങ്ങിയ ബ്രിജേഷ് താഴ്ന്ന ജാതിക്കാരനായതാണ് കൊല നടത്താന്‍ രാജനെ പ്രേരിപ്പിച്ചത്. ദളിത് വിഭാഗത്തില്‍ പെട്ട യുവാവുമായുള്ള ബന്ധത്തില്‍ താല്‍പ്പര്യമില്ലെന്ന് രാജന്‍ ആതിരയെ അറിയിച്ചിരുന്നു. ഇതിനിടെ വിഷയത്തില്‍ പൊലീസ് ഇടപെടുകയും ഇരു കുടുംബങ്ങളെയും സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും പ്രശ്‌നം പരിഹരിച്ച് ഇരുവര്‍ക്കും താല്‍പ്പര്യമാണെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു.

തുടര്‍ന്ന് ഇന്ന് അരീക്കോട് പുത്തലത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്‌തു. എന്നാല്‍, വ്യാഴാഴ്‌ച വൈകിട്ട് മദ്യപിച്ചെത്തിയ രാജന്‍ ജാതിപ്രശ്നം ഉന്നയിച്ച് മകളുമായി വഴക്കിടുകയും ആതിരയെ കത്തി ഉപയോഗിച്ച്  കുത്തി.  

മരണ വെപ്രാളത്തില്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ ആതിര കട്ടിലിനടിയിൽ ഒളിച്ചെങ്കിലും പിന്നാലെ എത്തിയ രാജന്‍ വീണ്ടും കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ആതിരയെ ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചു. വിവാഹം നിശ്ചയിച്ച ശേഷം വീട്ടില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി ബ്രിജേഷ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments