Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Accident

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 29 ജൂലൈ 2024 (18:52 IST)
കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ നേരത്തേ കാറിന്റെ അമിത വേഗത്തിന് പൊലീസ് കേസെടുത്തിരുന്നു. റോഡിലെ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. 
 
എം ജി റോഡില്‍ അര്‍ജുന്‍ അശോകനടക്കമുളള താരങ്ങള്‍ സഞ്ചരിച്ച കാര്‍ ഷൂട്ടിംഗിനിടെ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെയായിരുന്നു സംഭവം. വഴിയില്‍ നിര്‍ത്തിയിരുന്ന കാറിലും ബൈക്കിലും തട്ടിയ ശേഷമാണ് കാര്‍ മറിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീവ്രമഴ: സംസ്ഥാനത്തെ അഞ്ചുജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു