Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയത്തെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തിയത് മികച്ച ഏകോപനമെന്ന് ദക്ഷിണ കരസേന മേധാവി

പ്രളയത്തെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തിയത് മികച്ച ഏകോപനമെന്ന് ദക്ഷിണ കരസേന മേധാവി
, തിങ്കള്‍, 20 ഓഗസ്റ്റ് 2018 (18:55 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് മികച്ച രീതിയിലുള്ള ഏകോപനമാണ് സംസ്ഥാന സർക്കർ നടത്തിയതെന്ന് ദക്ഷിണ കരസേന മേധാവി ലെഫ് ജനറല്‍ ഡി ആര്‍ സോണി രക്ഷാ പ്രവർത്തനം ഏകദേശം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. 
 
സേനാവിഭാഗങ്ങളടക്കം എല്ലാ സംവിധാനങ്ങളും യോജിച്ച പ്രവർത്തനം കാര്യക്ഷമായ രക്ഷാപ്രവർത്തനത്തിന് സഹായിച്ചു. അത്യന്തം പ്രയാസകരമായ രക്ഷാപ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി നടന്നത്. ശക്തമായ ഒഴുക്ക് പലപ്പോഴും രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാക്കി. 
 
1500 കരസേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് സർവ്വ സന്നാഹങ്ങളുമായി രംഗത്തുണ്ടായിരുന്നത്. കാര്യങ്ങൾ സാധരണ ഗതിയിലാവുന്നത വരെ ഇവർ പ്രവർത്തനം തുടരും. ദുരിതാശ്വാസ ക്യാമ്പുകളിലും സേനയുടെ സഹായം ലഭ്യമക്കുമെന്നും അദ്ദേഹം വ്യക്തമാക്കി 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ചൊവ്വാഴ്ചയും തുടരും; ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ സാങ്കേതിക സഹായം തേടുമെന്നും ലോക്നാഥ് ബെഹ്‌റ