Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈസ്‌കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി: ഡ്രൈവർ അറസ്റ്റിൽ

ഹൈസ്‌കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു എന്ന കേസിൽ ഇരുപത്താറുകാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈസ്‌കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി: ഡ്രൈവർ അറസ്റ്റിൽ
കണ്ണൂര്‍ , വ്യാഴം, 30 മാര്‍ച്ച് 2017 (17:35 IST)
ഹൈസ്‌കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു എന്ന കേസിൽ ഇരുപത്താറുകാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് ഇയാളുടെ ഭാര്യ പത്രസമ്മേളനം വിളിച്ചുകൂട്ടി ആരോപിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറയിൽ മലയാങ്കോട് നിവാസിയും പിലാത്തറയിലെ ജീവകാരുണ്യ കേന്ദ്രത്തിലെ ഡ്രൈവറുമായ ശരത് കുമാർ എന്ന ഇരുപത്താറുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
ജീവകാരുണ്യ കേന്ദ്രത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ഇയാൾ കഴിഞ്ഞ നവംബറിൽ പീഡിപ്പിച്ചു എന്നാണു സ്ഥാപനത്തിന്റെ ഡയറക്ടർ ചൈൽഡ് ലൈനിനു പരാതി നൽകിയത്. തുടർന്നാണ് പോലീസ് അറസ്റ് ചെയ്തത്. എന്നാൽ ട്രസ്റ്റിൽ നടക്കുന്ന തെറ്റായ കാര്യങ്ങളെ എതിർത്തതിനാണ് ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതെന്ന് ഇവിടത്തെ അദ്ധ്യാപിക കൂടിയായ അഖില കണ്ണൂർ പ്രസ് ക്‌ളാസിൽ നടത്തിയ പത്ര സമ്മേളനത്തിൽ ആരോപിച്ചു. 
 
സ്ഥാപനത്തിലെ ഒരു അന്തേവാസിയായ ആദിവാസി പെൺകുട്ടിയെ ഇവിടത്തെ മറ്റൊരു ഡ്രൈവറായ ബിജു  പീഡിപ്പിച്ചത്തിനെതിരെ നടപടി എടുത്തില്ല എന്ന് ശരത് നേരത്തെ ആരോപിച്ചിരുന്നു. എങ്കിലും പിന്നീട് ഇയാളെ പോലീസ് അറസ്റ് ചെയ്തിരുന്നു. ട്രസ്റ്റിനെതിരെ ശബ്ദിച്ച അഞ്ച് ജീവനക്കാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതിനെതിരെ ശരത് കുമാർ കളക്ടർക്ക് പരാതി നൽകിയതും മറ്റൊരു കാരണമായി അഖില ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമയമുണ്ടെന്ന് കരുതി റിട്ടയര്‍മെന്റ് ലൈഫ് പ്ലാന്‍ ചെയ്യാതിരിക്കുകയാണോ ? പണി പാലിന്‍‌ വെള്ളത്തില്‍ കിട്ടും !