പതിനൊന്നു വയസുള്ള മകളെ പീഡിപ്പിച്ചു; പിതാവും കൂട്ടാളികളും പിടിയിൽ
ബാലികയെ പീഡിപ്പിച്ച പിതാവും കൂട്ടാളികളും പിടിയിൽ
പതിനൊന്നു വയസുള്ള മകളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കുട്ടിയുടെ പിതാവിനെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവ്, കൂട്ടാളികളായ ബിജു എന്ന നാല്പതുകാരൻ, തോമസ് എന്ന മുപ്പത്തഞ്ചുകാരൻ എന്നിവരാണ് ശാന്തൻപാറ പോലീസ് പിടിയിലായത്.
കുട്ടിക്ക് രണ്ട് വയസുള്ളപ്പോൾ മാതാവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് കുട്ടി എറണാകുളം ജില്ലയിലെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. അവധിയായ സമയത്ത് പിതാവ് കുട്ടിയെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്നു. കുട്ടിയുടെ പിതാവിനൊപ്പം സ്ഥിരമായി വീട്ടിൽ മദ്യപിക്കാൻ എത്തിയ കൂട്ടാളികൾ ഇരുവരും ചേർന്നാണ് മദ്യലഹരിയിൽ കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടി തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട അധികാരികളാണ് കൗൺസിലിംഗിലൂടെ പീഡന വിവരം അറിഞ്ഞത്. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ വഴി പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് ശാന്തൻപാറ എസ.ഐ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൂവരെയും പിടികൂടിയത്. കോടതിയിൽ ഹാരാജാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.