Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുപുത്തന്‍ സിനിമകള്‍ വെബ്സൈറ്റുകളില്‍ അപ്‍ലോഡ് ചെയ്തു‍: യുവാവ് അറസ്റ്റില്‍

വിവിധ ഭാഷകളിലെ പുതുപുത്തന്‍ സിനിമകള്‍ വെബ്സൈറ്റുകളില്‍ അപ്‍ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ യുവാവ് ആന്‍റി പൈറസി സെല്ലിന്‍റെ വലയിലായി.

thiruvananthapuram
തിരുവനന്തപുരം , ഞായര്‍, 21 ഓഗസ്റ്റ് 2016 (13:51 IST)
വിവിധ ഭാഷകളിലെ പുതുപുത്തന്‍ സിനിമകള്‍ വെബ്സൈറ്റുകളില്‍ അപ്‍ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ യുവാവ് ആന്‍റി പൈറസി സെല്ലിന്‍റെ വലയിലായി. കാസര്‍കോഡ് ബദിയടുക്ക കുട്ടിപ്പാറ മൂത്തനടുക്കം വീട്ടില്‍ അഖില്‍ സി.നായര്‍ എന്നയാളാണ് പിടിയിലായത്. 
 
കഴിഞ്ഞ ദിവസം മംഗലാപുരം വിമാനത്താവളത്തില്‍ വച്ചാണ് ആന്‍റി പൈറസി സെല്‍ ഡിറ്റക്റ്റീവ് ഇന്‍സ്പെക്റ്റര്‍ സുഭാഷ്ചന്ദ്രബാബുവും സംഘവുമാണ് ഇയാളെ പിടികൂടിയത്. സിന്‍കോസ് എന്ന ഓണ്‍ലൈന്‍ സിനിമാ വിതരണ കമ്പനിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പിടിച്ചത്. 
 
തമിഴ്, മലയാളം ഭാഷകളിലെ പുതിയ സിനിമകള്‍ സിനിമാസൈറ്റ് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്ത് കാഴ്ചക്കാരില്‍ നിന്ന് പണം ഈടാക്കുകയായിരുന്നു ഇയാളുടെ രീതി. അബുദാബിയിലെ റാസല്‍ഖൈമ  ആസ്ഥാനമാക്കിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വികാരമല്ല, വിചാരമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നയിക്കേണ്ടത്: പ്രയാറിനെതിരെ കടകംപള്ളി