Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അഞ്ഞൂറോളം പേര്‍ അറസ്റ്റില്‍

തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ 493 പേര്‍ വലയിലായി

thiruvananthapuram
തിരുവനന്തപുരം , വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (12:02 IST)
കഴിഞ്ഞ ദിവസം തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ വിവിധ കുറ്റങ്ങളില്‍ പ്രതികളായ 493 പേര്‍ വലയിലായി. വിവിധ കോടതികളില്‍ അറസ്റ്റ് വാറണ്ട് ഉള്ള 266 പ്രതികളും ഇക്കൂട്ടത്തിലുണ്ട്.
 
റൂറല്‍ എസ്.പി ഹെഫീന്‍ അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തില്‍ ഡി.വൈ.എസ്.പിമാരായ അജിത് കുമാര്‍, ബിജുമോന്‍, എം.കെ.സുള്‍ഫിക്കര്‍ ഉള്‍പ്പെട്ട സംഘമാണ് ഉണ്ടായിരുന്നത്.
 
ചെക്ക് തട്ടിപ്പ്കേസ്, വ്യാജച്ചാരായ വില്‍പ്പന തുടങ്ങിയ കേസുകളില്‍ പത്ത് പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ കൂട്ടത്തിലുള്ളത്. ഇതിനൊപ്പം മദ്യപിച്ച് വാഹനം ഓടിച്ചവര്‍, മദ്യപിച്ച് പൊതുസ്ഥലങ്ങളില്‍ ബഹളം വച്ചവര്‍ എന്നിവര്‍ ഉള്‍പ്പെട്ട 227 പേരും പൊലീസ് പിടിയിലായി. 
 
ഇതിനൊപ്പം മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന രീതിയില്‍ ഹെല്‍മറ്റ്, സീറ്റ് ബല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ചവര്‍ക്ക് 1300 രൂപ വീതം പിഴ ഈടാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോറികള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില അതീവ ഗുരുതരം