സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിച്ച് മകന്‍ വി.എ.അരുണ്‍ കുമാര്‍. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത് എന്ന് അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അരുണ്‍കുമാറിന്റെ കുറിപ്പ് ഇങ്ങനെ
സമ്മേളനങ്ങള്‍! സന്തോഷവും ആവേശവുമായിരുന്നു...
അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി.
വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു.