ഭ്രാന്തിന്‍റെയും വിഷാദത്തിന്‍റെയും ചുഴികള്‍ എന്നില്‍ തുടങ്ങിവെച്ച അജ്ഞാതാ... ഞാനിന്ന് ആ പഴയ പെണ്‍കുട്ടിയല്ല, നിന്നെയെനിക്ക് കാണുകയും വേണ്ട...
'മി റ്റൂ'വിനും അപ്പുറം ഒരു തുറന്നു പറച്ചില്‍; ഇത് അതിജീവിച്ചവളുടെ കഥ
മീ റ്റൂ... അവരിലൊരാളായി ഞാനും... എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍മീഡിയയില്‍ തുടക്കം കുറിച്ച തുറന്നുപറച്ചില്‍, അതുമല്ലെങ്കില്‍ പ്രതിസന്ധികളെ അതിജീവിച്ചവളുടെ വിജയ കാഹളം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന കാംപയിന്‍ ഇപ്പോള്‍ ശക്തമാവുകയാണ്. ഞാനും അവരിലൊരാളായിരുന്നു എന്ന് പറയുന്നതിലൂടെ, എന്തായിരിക്കും അവര്‍ സമൂഹത്തോട് പറയുന്നതെന്ന ചോദ്യം ഉന്നയിക്കുന്നവരോട് ഒരു വാക്ക്. അതിനുള്ള മറുപടിയാണ് ഈ കുറിപ്പ്.
അരുണിമ ജയലക്ഷ്മി എന്ന അതിജീവിച്ചവളുടെ ഫേസ്ബുക്ക് കുറിപ്പാണിത്. ഈ പോസ്റ്റിന് പൈങ്കിളിക്കഥയുടെ ലാഘവമല്ല. മറിച്ച് അടഞ്ഞ മനസുള്ള സമൂഹത്തോട് താന്‍ അനുഭവിച്ച തീഷ്ണമായ ഒരു നീറ്റല്‍ തുറന്നു പറയാന്‍ ഇന്ന് തനിക്ക് കഴിഞ്ഞുവെന്നും, അതുപോലെ മറ്റുള്ളവര്‍ക്കും കഴിയണമെന്നുമുള്ള സന്ദേശമാണ് ഇത്.
അരുണിമ ജയലക്ഷ്മിയുടെ കുറിപ്പ് വായിക്കാം: