അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു; കരമനയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ശ്രീനു എസ്
വെള്ളി, 22 മെയ് 2020 (14:10 IST)
അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നതിനാല്‍ കരമനയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലാണ് ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നത്. നാലു ഷട്ടറുകള്‍ 1.25 മീറ്റര്‍ വീതവും അഞ്ചാമത്തെ ഷട്ടര്‍ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടര്‍ തുറന്നതു മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാട്ടര്‍ അതോറിറ്റിയാണ് അറിയിച്ചത്.

അതേസമയം മലങ്കര അണക്കെട്ടിന്റെ ആറുഷട്ടറുകളില്‍ മൂന്നെണ്ണം 20 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ കൈവഴികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

കൃഷിഭൂമിയില്‍ വിളയുന്നതെല്ലാം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാകണം; ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്ര കൃഷിമന്ത്രിയോട് ആവശ്യപ്പെട്ട് സദ്ഗുരു

70,000 രൂപയുടെ കുടിശ്ശിക; വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ ജിഎസ്ടി ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

വണ്ടി തട്ടിപ്പ് വ്യാപകം, പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്ന് വാങ്ങണമെന്ന് ട്രാൻപോർട്ട് കമ്മീഷണർ

പിഎഫ് പണം ഇനി വിരൽത്തുമ്പിൽ; ഏപ്രിൽ 1 മുതൽ എടിഎം വഴിയും യുപിഐ വഴിയും പിൻവലിക്കാം

അടുത്ത ലേഖനം
Show comments