Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്തമഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു

കനത്തമഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു

ശ്രീനു എസ്

, വെള്ളി, 14 മെയ് 2021 (09:03 IST)
കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവിലുള്ള 30 സെന്റീമീറ്ററില്‍നിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. 20 സെന്റിമീറ്റര്‍ വീതം ഘട്ടംഘട്ടമായാകും ഉയര്‍ത്തുക. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടര്‍ 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയശേഷമാകും രണ്ടാം ഷട്ടര്‍ ഉയര്‍ത്തുക.
 
ഇന്നുമുതലാണ് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്നാണ് ശക്തമാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം വരാനിരിക്കുന്നു, വൈറസ് വീണ്ടും ഉത്ഭവിക്കും; മുന്നറിയിപ്പുമായി കേന്ദ്രം