Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം

അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 26 മെയ് 2020 (08:30 IST)
വരുംമണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍  അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മഴ പെയ്ത് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചാല്‍ ഡാം തുറക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
 
അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥകേന്ദ്രം അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എല്‍സി-ഹയര്‍സെക്കന്റെറി പരീക്ഷ : സ്‌കൂളിനു മുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടിയെന്ന് പൊലീസ്