Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്യ രാജേന്ദ്രന്‍ - സച്ചിന്‍ ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്

Arya Rajendran Sachin Dev marriage date ആര്യ രാജേന്ദ്രന്‍ - സച്ചിന്‍ ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്
, ചൊവ്വ, 12 ജൂലൈ 2022 (09:42 IST)
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെ.എം.സച്ചിന്‍ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി. ഹാളില്‍ പകല്‍ 11-നാണ് ചടങ്ങ്.
 
രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയുമാണ് വിവാഹിതരാകുന്നത്. മാര്‍ച്ച് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
 
വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും. ബാലസംഘത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതു മുതലുള്ള പരിചയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം