Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രിയ സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന വിട'; പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്

'പ്രിയ സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന വിട'; പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്
, വ്യാഴം, 29 ഏപ്രില്‍ 2021 (10:59 IST)
വി.വി.പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്. 'പ്രിയ സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന വിട' എന്നാണ് വി.വി.പ്രകാശിന്റെ മരണവാര്‍ത്തയില്‍ ഷൗക്കത്ത് പ്രതികരിച്ചത്. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി.വി.പ്രകാശ് ഇന്നു പുലര്‍ച്ചെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് പ്രകാശിന്റെ അപ്രതീക്ഷിത മരണം. 
 
പ്രകാശിന്റെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ പറഞ്ഞു. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട ചൊല്ലുകയാണെന്നും അന്‍വര്‍ പറഞ്ഞു. 'അവിശ്വസനീയം' എന്നാണ് പ്രകാശിന്റെ മരണത്തെ അന്‍വര്‍ വിശേഷിപ്പിച്ചത്. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമാണ് അന്‍വര്‍. നിലമ്പൂരില്‍ പി.വി.അന്‍വറും വി.വി.പ്രകാശും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്.  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവിശ്വസനീയം'; എതിര്‍ സ്ഥാനാര്‍ഥിയുടെ മരണത്തില്‍ പി.വി.അന്‍വര്‍