Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ എ എസുകാർ കൂട്ട അവധിയിലേക്ക്; മുഖ്യമന്ത്രിയും ജേക്കബ് തോമസിന്റെ പക്ഷത്തോ?

അങ്ങനെ അതും പിണറായി സർക്കാരിന് സ്വന്തം!

ഐ എ എസുകാർ കൂട്ട അവധിയിലേക്ക്; മുഖ്യമന്ത്രിയും ജേക്കബ് തോമസിന്റെ പക്ഷത്തോ?
തിരുവനന്തപുരം , തിങ്കള്‍, 9 ജനുവരി 2017 (07:47 IST)
ഐ എ എസുകാർക്കെതിരെയുള്ള വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കൂട്ട അവധിയെടുക്കുമെന്ന നിലപാടില്‍ ഉറച്ച് ഐ എ എസ് ഉദ്യോഗസ്ഥർ. സംഭവവുമായി ബന്ധപ്പെട്ട് ഐ എ എസ് അസോസിയേഷന്‍ നേതാക്കള്‍ രാവിലെ  മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്യും. കൂട്ട അവധി എടുക്കേണ്ടി വന്നാലും അത്യാവശ്യജോലികള്‍ നിര്‍വഹിക്കുമെന്നാണ് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 
 
ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു പ്രതിഷേധത്തിന് ഐ എ എസുകാര്‍ തയാറാകുന്നത്. പിണറായി സർക്കാരിന്റെ കാലത്താണ് ആദ്യമായി ഐ എ എസുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ഇനി ചരിത്രം പറയും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന ആരോപണമാണ് ഐ എ എസുകാര്‍ ഉന്നയിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നും പ്രതികാര മനോഭാവത്തോടെ പെരുമാറുന്നെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
 
അതേസമയം, ചട്ടവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ലെന്നാണ് വിജിലന്‍സ് നിലപാട്. മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി  പോള്‍ ആന്‍റണിയെ വിജിലന്‍സ് പ്രതിചേര്‍ത്തതാണ് ജേക്കബ് തോമസുമായി കുറെ നാളായി ഇടഞ്ഞു നിന്ന ഒരു വിഭാഗം ഐ എ എസുകാരെ പ്രകോപിപ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാങ്കുകൾ തീരുമാനം മാറ്റി; പെട്രോൾ പമ്പുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കും