Webdunia - Bharat's app for daily news and videos

Install App

അഷ്ടമുടി കായലില്‍ തിമിംഗലസ്രാവ്; ഒന്നരടണ്‍ ഭാരമുള്ള തിമിംഗലസ്രാവിനെ കരയ്‌ക്കെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ച്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 മാര്‍ച്ച് 2025 (10:43 IST)
shark
അഷ്ടമുടി കായലില്‍ തിമിംഗലസ്രാവിനെ ചത്തനിലയില്‍ കണ്ടെത്തി. ഒന്നരടണ്‍ ഭാരമുള്ള തിമിംഗലസ്രാവിനെ കരയ്‌ക്കെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ചാണ്. കടല്‍ ജീവികള്‍ കടലില്‍ നിന്ന് അടുത്തുള്ള ജലാശയങ്ങളില്‍ എത്തുക സ്വാഭാവികമാണെങ്കിലും തിമിംഗലസ്രാവുകള്‍ എത്തുന്നത് അത്യാപൂര്‍വ്വമണെന്ന് സമുദ്ര ജീവികളെ പറ്റി പഠനം നടത്തുന്ന വിദഗ്ധര്‍ പറയുന്നു. 
 
ലവണാംശത്തില്‍ വ്യത്യാസമുള്ള കായലുകളിലും മറ്റും തിമിംഗല സ്രാവുകള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. സംരക്ഷിത ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട തിമിംഗല സ്രാവ് കായലിലെ ഉള്‍പ്രദേശത്ത് എത്തിയതിന്റെ സാധ്യത വനവകുപ്പ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി പുന്നലയിലേക്ക് കൊണ്ടുപോയി. മണ്ണ് മാന്തി കൊണ്ട് സ്രാവിനെ മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
 
പിന്നീട് ക്രെയിന്‍ എത്തിയാണ് ഒന്നരടണ്‍ ഭാരമുള്ള സ്രാവിനെ വലിയ ലോറിയില്‍ കയറ്റിയത്. രണ്ടാഴ്ചക്കുള്ളില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. ഇതിനുശേഷമേ സ്രാവിന്റെ മരണകാരണം വ്യക്തമാവുകയുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

Pakistan Suicide Bombing: പാക് സൈനിക കേന്ദ്രത്തില്‍ ചാവേറാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

Ranya Rao: 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകള്‍, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; നടി രന്യ റാവു പിടിയില്‍

ആശാ വര്‍ക്കര്‍മാരെ തഴഞ്ഞ് വീണ്ടും കേന്ദ്രം; സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടും ഓണറേറിയം കൂട്ടാന്‍ തയ്യാറല്ല

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments