Webdunia - Bharat's app for daily news and videos

Install App

ഗുണ്ടായിസത്തില്‍ കുടുങ്ങി പൊലീസ്; ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോ പ്രചരിപ്പിച്ച വനിതാ എഎസ്ഐക്കു സസ്‌പെന്‍‌ഷന്‍

ഗുണ്ടായിസത്തില്‍ കുടുങ്ങി പൊലീസ്; ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോ പ്രചരിപ്പിച്ച വനിതാ എഎസ്ഐക്കു സസ്‌പെന്‍‌ഷന്‍

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (19:42 IST)
ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ എഎസ്ഐ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ വനിതാ ഹെല്‍പ്പ് ലൈനിലെ എഎസ്ഐ ആര്‍ ശ്രീലതയെയാണ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രീലതയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജി​ല്ലാ പൊലീ​സ് മേ​ധാ​വി എ​സ് സു​രേ​ന്ദ്ര​ൻ സസ്‌പെന്‍ഷന് നിര്‍ദേശം നല്‍കിയത്. ദൃശ്യങ്ങള്‍ ലഭിച്ചത് ആര്‍ക്കെല്ലാമെന്നും സൈബര്‍ സെല്‍ പരിശോധിച്ചു വരികയാണ്.  മദ്യപിച്ച് ലക്കുകെട്ട സ്ത്രീ എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

ഇരുമ്പുപാലത്തിന് സമീപം പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയിലാണ് വ്യാഴാഴ്ച ട്രാന്‍സ്‌ജെന്‍ഡറിനെ ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. സ്‌റ്റേഷനിലെത്തിച്ച ഇവരെ ലിംഗ പരിശോധന നടത്തുന്നതിനിടെ പൊലീസുകാര്‍ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്.

സ്‌റ്റേഷനില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് അവരെ നിര്‍ത്തിയത്. ലിംഗപരിശോധനക്കിടെ ട്രാന്‍സ്‌ജെന്‍ഡറിനെ പൊലീസുകാര്‍ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്റ്റേ​ഷ​നു​ള്ളി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ നിന്നും വ്യ​ക്ത​മാ​യതോടെ വ്യാപക പരാതി ഉയരുകയും അന്വേഷണം നടത്തുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ തകര്‍ത്തതില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാല എന്നറിയപ്പെടുന്ന 82 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് മാര്‍കസ് തൈബയും

India vs Pakistan: ഇവിടം കൊണ്ട് തീരില്ല; അവധിയിലുള്ള അര്‍ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, തുറന്ന പോര്?

Mockdrills: 4 മണിക്ക് സൈറൻ മുഴങ്ങും, പരിഭ്രാന്തരാകരുത്, വീടുകളിൽ തുടരുന്നവർ എന്ത് ചെയ്യണം, മോക്ഡ്രില്ലിനെ പറ്റി കൂടുതലറിയാം

Operation Sindoor: എല്ലാവരുടെയും ശ്രദ്ധ മോക് ഡ്രില്ലിലേക്കു തിരിച്ചുവിട്ട് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്'; പേരിട്ടത് മോദി

പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു 34 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം