ചോക്ലേറ്റ് നല്‍കി പത്തുവയസ്സുകാരനെ പീഡിപ്പിച്ചു, പുറത്തു പറയാതിരിക്കാന്‍ കൊലപ്പെടുത്തി; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍
പത്തുവയസ്സുകാരനെ ചോക്ലേറ്റ് നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി
പത്തുവയസ്സുകാരനെ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ ബാലനെ കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍.
ശനിയാഴ്ച ഡല്‍ഹിയിലാണ് ദാരുണമായ സംഭവം നടന്നത്. മനോജ് എന്ന വ്യക്തിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലചെയ്യപ്പെട്ട ബാലന്റെ പിതാവിന്റെ സുഹ്രത്താണ്. വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്‌ലേറ്റ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മനോജ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇയാള്‍ കുട്ടിയെ ഭല്‍സ്വ കനാലിന് സമീപം എത്തിച്ചാണ് ക്രൂരകൃത്യത്തിന് ഇരയാക്കിയത്. കുട്ടി കരഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം പുറംലോകം അറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയതായിരുന്നു. രാത്രി ജോലി കഴിഞ്ഞ് എത്തിയ മാതാപിതാക്കള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് പോലീസിന് പരാതി നല്‍കുകയായിരുന്നു. അടുത്തുള്ള സിസിടിവിയിലെ ദ്രശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. ചോദ്യം ചെയ്യലിലാണ് പ്രകൃതിവിരുദ്ധ പീഡനം നടന്നതായി ഇയാള്‍ സമ്മതിച്ചത്