Select Your Language

Notifications

webdunia
webdunia
webdunia
webdunia

തട്ടിപ്പ് വീരന്‍ പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്തു; എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെവെച്ച് സിനിമയെടുത്തു, ഉന്നത അധികാരങ്ങളില്‍ നിന്ന് അനുവാദം വാങ്ങാതെ സിനിമ സംവിധാനം ചെയ്തു എന്നീ കുറ്റങ്ങള്‍ക്കാണ് സസ്‌പെന്‍ഷന്‍

ASI suspended who has relation with Praveen Rana
, വ്യാഴം, 19 ജനുവരി 2023 (09:11 IST)
നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എ.എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. പ്രവീണ്‍ റാണ അഭിനയിച്ച 'ചോരന്‍' എന്ന സിനിമ സംവിധാനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ സന്റോ അന്തിക്കാടിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശൂര്‍ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. 
 
ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെവെച്ച് സിനിമയെടുത്തു, ഉന്നത അധികാരങ്ങളില്‍ നിന്ന് അനുവാദം വാങ്ങാതെ സിനിമ സംവിധാനം ചെയ്തു എന്നീ കുറ്റങ്ങള്‍ക്കാണ് സസ്‌പെന്‍ഷന്‍. പ്രവീണ്‍ റാണയുടെ നിക്ഷേപ പദ്ധതികള്‍ തട്ടിപ്പാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇയാളെ നായകനാക്കി എ.എസ്.ഐ സിനിമ സംവിധാനം ചെയ്യുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൗമാരക്കാരില്‍ നാലില്‍ മൂന്നുപേരും പോണ്‍ വീഡിയോകള്‍ കണ്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്