Publish Date: Sun, 14 Mar 2021 (17:24 IST)
Updated Date: Sun, 14 Mar 2021 (17:26 IST)
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രചാരണ പരിപാടികള്‍ നടത്തേണ്ടതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഷ്ട്രീയ കക്ഷികളെ അറിയിച്ചു. യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. യോഗങ്ങള്‍ക്ക് നിശ്ചയിച്ചു നല്‍കിയിട്ടുള്ള മൈതാനങ്ങളിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിത എണ്ണം ആളുകളെയേ പങ്കെടുപ്പിക്കാവൂ.
നിശ്ചിത എണ്ണം വാഹനങ്ങളേ റാലികള്‍ക്ക് ഉപയോഗിക്കാവൂ. വിശദമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ മലയാളം പതിപ്പും രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് നല്‍കി.