Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ആര്‍ എസ് പി ഇല്ലാതാകില്ലെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍

തെരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ആര്‍ എസ് പി ഇല്ലാതാകില്ലെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍

നിയമസഭ തെരഞ്ഞെടുപ്പ്
കൊല്ലം , ശനി, 21 മെയ് 2016 (09:11 IST)
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ആര്‍ എസ് പി ഇല്ലാതാകില്ലെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ചവറയില്‍ തനിക്കുണ്ടായ പരാജയം രാഷ്‌ട്രീയ വിധിയെഴുത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
 
സാമുദായിക ധ്രുവീകരണമാണ് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായത്. ആർ എസ് പിയുടെ ശക്തി കേന്ദ്രമായ കൊല്ലം ജില്ലയിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ പാർട്ടി സ്ഥാനാർഥികൾക്ക് സാധിച്ചിരുന്നില്ല.
 
സുനാമി അടിക്കുന്നതു പോലെയുള്ള ഇടത് തരംഗമായിരുന്നു കൊല്ലം ജില്ലയില്‍ മൊത്തത്തില്‍. രാഷ്‌ട്രീയത്തിന് അതീതമായ സാമുദായിക ഘടകങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീറ്റിന്റെ രണ്ടാംഘട്ടം ജൂലൈയില്‍ തന്നെ; സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്കിയിട്ടില്ലെന്ന് ജെ പി നദ്ദ