സ്ഥാനാര്‍ത്ഥി നിര്‍ണയം: അവസാന വാക്ക് പിണറായിയുടേത്

സുബിന്‍ ജോഷി
ചൊവ്വ, 12 ജനുവരി 2021 (08:46 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റേതു തന്നെ ആയിരിക്കും. തുടര്‍ഭരണം ലക്‍ഷ്യമിട്ട് അങ്കത്തിനിറങ്ങുന്ന എല്‍ ഡി എഫ് ഇത്തവണ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ മാനദണ്ഡമായി ഇത്തവണ ഇടതുപക്ഷം പരിഗണിക്കുക. മുമ്പ് പലതവണ മത്‌സരിച്ച് ജയിച്ചവര്‍ക്കുതന്നെയാണ് വീണ്ടും ജയസാധ്യതയെങ്കില്‍ ആ മണ്ഡലത്തില്‍ അവര്‍ തന്നെ മത്‌സരിക്കട്ടെ എന്നതായിരിക്കും നിലപാട്.
 
നിലവില്‍ എം എല്‍ എ ആയും മന്ത്രിയായും തിളങ്ങിയവര്‍ വീണ്ടും മത്‌സരരംഗത്തുണ്ടാകും എന്നത് ഏതാണ്ട് ഉറപ്പായി. അതേസമയം, ചില മണ്ഡലങ്ങളില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെയും അവതരിപ്പിക്കും.
 
യു ഡി എഫിന്‍റെ കുത്തക മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി പരീക്ഷിക്കും. എന്തായാലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ അവസാനവാക്ക് പിണറായി തന്നെ ആയിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണനിർവഹണം എളുപ്പമാക്കാനാണ് സാങ്കേതികവിദ്യ; ഡിഎ സന്ദേശത്തിൽ സർക്കാരിനു അനുകൂലമായി കോടതി പരാമർശം

കശ്മീർ വിഷയത്തിൽ പിന്തുണച്ചു, എണ്ണ തന്നു, എന്നിട്ടും ഇറാനെ ഇന്ത്യ തള്ളിപറഞ്ഞു: മെഹ്ബൂബ മുഫ്തി

സൗദി അരാംകോ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍

ഐറിസ് ദേന ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായിരുന്നുവെന്നും യുദ്ധക്കപ്പല്‍ ആക്രമിച്ചതില്‍ അമേരിക്ക ദുഃഖിക്കേണ്ടിവരുമെന്നും ഇറാന്‍

ഗൾഫിലെ യുദ്ധം, മലയാളിക്കും പൊള്ളി തുടങ്ങി, കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം

അടുത്ത ലേഖനം
Show comments