Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനകീയ പ്രശ്നങ്ങൾ ഉള്ളതിനാൽ സഭ സ്തംഭിപ്പിക്കില്ലെന്ന് ചെന്നിത്തല, മണിയോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം; സഭയിൽ ഇന്നും ബഹളം

മണിക്കെതിരെ പ്രതിപക്ഷം ഹൈക്കോടതിയിലേക്ക്

എം എം മണി
, ചൊവ്വ, 2 മെയ് 2017 (09:13 IST)
നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. മന്ത്രി എം എം മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്. ചോദ്യോത്തരവേള ആരംഭിച്ചത് മുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയിൽ ബഹളം തുടങ്ങി.
 
ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടി മറുപടി നൽകുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മണിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു. 
 
അതേസമയം, നിരവധി ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ഉളളതിനാല്‍ സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മണിയുമായി ഒരു പരിപാടിയിലും സഹകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇന്നുചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മന്ത്രി മണിയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക് സൈന്യത്തിന്റെ ക്രൂരതക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി