നിതിന്‍റെ ശരീരം ആതിര അവസാനമായി കണ്ടു, കണ്ണീരണിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും

സുബിന്‍ ജോഷി
ബുധന്‍, 10 ജൂണ്‍ 2020 (14:01 IST)
ദുബായിൽ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ മൃതദേഹം ഭാര്യ ആതിര അവസാനമായി കണ്ടു. കോഴിക്കോട് ആസ്റ്റർ മിംസില്‍ മൃതദേഹം എത്തിച്ച് ആതിരയെ കാണിക്കുകയായിരുന്നു. ആതിര സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് വീൽചെയറിലിരുന്നാണ് നിതിനെ അവസാനമായി കാണാനെത്തിയത്. മൂന്നുമിനിറ്റ് മാത്രം കാണിച്ചതിന് ശേഷം നിതിന്‍റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. പേരാമ്പ്രയിലാണ് നിതിന്‍റെ വീട്.
 
ബുധനാഴ്‌ച രാവിലെയാണ് നിതിന്‍റെ മരണവിവരം ബന്ധുക്കള്‍ ആതിരയെ അറിയിച്ചത്. ഹൃദയാഘാതം മൂലം ദുബായില്‍ കഴിഞ്ഞ ദിവസമാണ് നിതിന്‍ ചന്ദ്രന്‍ മരിച്ചത്. നിതിന്‍റെ മരണവിവരം ബന്ധുക്കള്‍ ആതിരയെ അറിയിച്ചില്ല. ഗര്‍ഭിണിയായ ആതിരയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ ആദ്യവാരമായിരുന്നു പ്രസവത്തീയതി കണക്കാക്കിയിരുന്നത്. എന്നാല്‍ നിതിന്‍റെ മരണവാര്‍ത്ത അറിയിക്കുന്നതിന് മുമ്പ് പ്രസവശസ്ത്രക്രിയ നടത്താൻ ഡോക്‍ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ 11.40ന് ആതിര പെൺകുഞ്ഞിന് ജന്മം നൽകി.
 
വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു. ഈ പോരാട്ടം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പിന്നീട് ആതിര നാട്ടിലേക്കുള്ള വിമാനത്തില്‍ തിരിച്ചെങ്കിലും നിതിന്‍ ദുബായില്‍ തന്നെ തങ്ങുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments