Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷത്തിലേയ്ക്ക്, മരണം 4.8 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷത്തിലേയ്ക്ക്, മരണം 4.8 ലക്ഷം
, ചൊവ്വ, 9 ജൂണ്‍ 2020 (08:23 IST)
കൊവിഡിന്റെ ആഗോള വ്യാപനം ഗുരുതരമായി തുടരുന്നു. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷത്തോട് അടുക്കുകയാണ്. 71,93,476 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 4,08,614 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഏഷ്യയിൽ മരണസംഖ്യ 35,000 പിന്നിട്ടു. 32,49,308 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 53,798 പേർ ഗുരുതരാവസ്ഥയിലാണ്.
 
അമേരിക്കയിൽ രോഗബധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 20,26,493 പേർക്കാണ് അമേരിക്കയിൽ മാത്രം രോഗബാധ സ്ഥികരിച്ചിരിയ്ക്കുന്നത്. മരണസംഖ്യ 1,13,055 ആയി ഉയർന്നു. 7,10,887 പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്. 37,321 പേർ ബ്രസീലിൽ മരണപ്പെട്ടു. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 4,76,685 ആണ്. എന്നാൽ റഷ്യയിൽ താരതമ്യേന മരനസംഖ്യ വളരെ കുറവാണ്. ലോകത്ത് രോഗവ്യാപനം ഇപ്പോഴും ഗുരുതരമാണെന്നും കൊവിവിഡ് പ്രതിരോധത്തിൽനിന്നും രാജ്യങ്ങൾ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിസി കുട്ടന്‍പിള്ളയ്ക്കെതിരെ വിമര്‍ശനം; കേരള പൊലീസ് ഓണ്‍ ലൈന്‍ പ്രതികരണം നിര്‍ത്തി; പുതിയ രൂപത്തില്‍ ഉടന്‍ വരുമെന്ന് അറിയിപ്പ്