Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറം കോട്ടക്കലില്‍ എ ടി എം തകര്‍ത്ത് മോഷണ ശ്രമം

മലപ്പുറത്തെ കോട്ടക്കലിൽ എ ടി എം മെഷീൻ തകർത്ത് കവർച്ച നടത്താൻ ശ്രമം.

kottakkal
കോട്ടക്കൽ , വ്യാഴം, 25 ഓഗസ്റ്റ് 2016 (12:47 IST)
മലപ്പുറത്തെ കോട്ടക്കലിൽ എ ടി എം മെഷീൻ തകർത്ത് കവർച്ച നടത്താൻ ശ്രമം. കോട്ടക്കൽ ഒതുക്കുങ്ങലിലെ പി കെ ടവറിൽ സ്ഥാപിച്ചിട്ടുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എ ടി എം മെഷീനാണ് തകര്‍ത്തത്. എട്ട് ലക്ഷത്തിലധികം രൂപയാണ് മെഷീനിൽ ഉണ്ടായിരുന്നത്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.  
 
ഇന്ന് പുലർച്ചെ 4.30തോടെയാണ് സംഭവം നടന്നത്. എ ടി എമ്മിനുള്ളിൽ സ്ഥാപിച്ചിരുന്ന രണ്ട് നിരീക്ഷണ ക്യാമറകളും മോഷ്ടാവ് തകർത്തു. എന്നിരുന്നാലും മോഷ്ടാവിന്റെ മുഖവും മെഷീൻ തകർക്കുന്ന ദൃശ്യങ്ങളും ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് മലയാളിയാണെന്നാണ്‍ സംശയമെന്ന് പൊലീസ് അറിയിച്ചു. കോട്ടക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഡല്‍ നേടാത്ത ഉത്തര കൊറിയന്‍ താരങ്ങളെ കല്‍ക്കരി ഖനികളിലേക്ക് അയക്കുന്നു - കൂട്ടത്തില്‍ കൊടും ശിക്ഷകളും