എ ടി എം തട്ടിപ്പ്: ബാങ്ക് മാനേജര്‍ക്കും മുട്ടന്‍ പണികിട്ടി
എ.ടി.എം തട്ടിപ്പിലൂടെ ബാങ്ക് മാനേജരുടെ പണം നഷ്ടപ്പെട്ടു
ദിവസങ്ങളായി നിരവധി പേര്‍ക്ക് എ.ടി.എം വഴി പണം നഷ്ടപ്പെട്ടതിന്‍റെ തുടര്‍ച്ച എന്നവണ്ണം ഇപ്പോള്‍ ബാങ്ക് മാനേജരുടെ പണവും നഷ്ടപ്പെട്ടു. ഇന്ത്യന്‍ ബാങ്ക് ബാലരാമപുരം ശാഖ അസിസ്റ്റന്‍റ് മാനേജര്‍ ഷിനു ജോണ്‍സണ്‍ എന്ന 26 കാരന്‍റെ പണമാണ് തട്ടിപ്പിലൂടെ നഷ്ടമായത്.
കൊച്ചി എടവനക്കാട് കണക്കശേരി വീട്ടില്‍ ഷിജുവിനു കഴിഞ്ഞ മാസം 9 ന് ശമ്പളം അക്കൌണ്ടില്‍ എത്തിയിരുന്നു. അത്യാവശ്യം ഒന്നും ഇല്ലാത്തതിനാല്‍ പണം അക്കൌണ്ടില്‍ തന്നെ സൂക്ഷിച്ചു. പക്ഷെ 16 നു രാവിലെ പുലര്‍ച്ചെ രണ്ടരയോടെ 20059 രൂപ വീതം രണ്ട് തവണയായി മൊത്തം 40,118 രൂപ അക്കൌണ്ടില്‍ നിന്ന് പിന്‍വലിച്ച വിവരം മൊബൈലില്‍ മെസേജ് രൂപത്തില്‍ എത്തിയപ്പോഴാണു പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ് ഷിജു ഞെട്ടിയത്.
ബാങ്ക് ഹെഡ് ഓഫീസില്‍ നല്‍കിയ പരാതി അനുസരിച്ച് അന്വേഷണം നടത്തിയപ്പോള്‍ ചൈനയില്‍ നിന്നാണു പണം പിന്‍വലിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും പരാതി അനുസരിച്ച് നെയ്യാറ്റിന്‍കര സി.ഐ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.