Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടിഎം മോഷണ ശ്രമം: കൂട്ടാളിയെ കൊന്നത് ഒറ്റുമെന്ന് ഭയന്ന്

എടിഎം മോഷണ ശ്രമം: കൂട്ടാളിയെ കൊന്നത് ഒറ്റുമെന്ന് ഭയന്ന്

എടിഎം
കൊച്ചി , വ്യാഴം, 11 ഓഗസ്റ്റ് 2016 (12:27 IST)
കൊച്ചി വാഴക്കാലയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് എടിഎമ്മില്‍ മോഷണ ശ്രമം നടത്തിയ പ്രതികളിലൊരാളായ ഇമ്രാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കവര്‍ച്ചാശ്രമത്തിന്റെ ആസൂത്രകനും കൊലപാതകത്തിന്റെ മുഖ്യപ്രതിയുമായ മുഹമ്മദ് ഇസ്ലാം അന്‍സാറിനെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.  ഇമ്രാനെ കൊലപ്പെടുത്തിയത് മോഷണ വിവരങ്ങള്‍ പൊലീസിനോട് പറയുമെന്ന ഭയത്താലെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. 
 
കവര്‍ച്ചാ ശ്രമത്തിനു ശേഷം താനും ഇമ്രാനും മദ്യപിക്കുകയും പിന്നീട് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് തന്നെ പാഠം പഠിപ്പിക്കുമെന്നും പൊലീസിനോട് കാര്യങ്ങല്‍ തുറന്ന് പറയുമെന്നും ഇമ്രാന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പിടിക്കപ്പെടുമെന്ന് ഭയന്നാണ് കൊല നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. വയറ്റില്‍ കത്തികൊണ്ട് കുത്തുകയും മരണം ഉറപ്പുവരുത്താന്‍ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്  മറൈന്‍ ഡ്രൈവിലെ ഒരു കടയില്‍ നിന്ന് ചാക്ക് വാങ്ങി മൃതദേഹം ചാക്കില്‍ കെട്ടി കട്ടിലിനടിയില്‍ സൂക്ഷിച്ചു. 
 
ആഗസ്ത് ആറിനാണ് കൊച്ചി വാഴക്കാലയിലെ സിന്‍ഡിക്കേറ്റ്് ബാങ്ക് എടിഎമ്മില്‍ മോഷണ ശ്രമം നടന്നത്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ വെച്ച് അന്വേഷണമാരംഭിച്ച പൊലീസ് കവര്‍ച്ചയുടെ മുഖ്യആസൂത്രകനായ മുഹമ്മദ് അസ്ലാം അന്‍സാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇമ്രാനെ കൊലപ്പെടുത്തിയതായി വ്യക്തമായത.് തുടര്‍ന്ന് അന്‍സാര്‍ നല്‍കിയ വിവരം അനുസരിച്ച് ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തിയ പൊലീസ് സംഘം വയറ്റില്‍ കുത്തേറ്റു മരിച്ച ഇമ്രാന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെന്‍കുമാറിന് തിരിച്ചടി: ഡി ജി പി സ്ഥാനത്ത് നിന്നും മാറ്റിയ സര്‍ക്കാര്‍ നടപടി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി