Webdunia - Bharat's app for daily news and videos

Install App

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച, 60 ലക്ഷത്തോളം നഷ്ടമായി

അഭിറാം മനോഹർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (10:37 IST)
തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച. മൂന്നിടങ്ങളിലായി എടിഎമ്മുകളില്‍ നിന്നും 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം,കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിക്കും 4 മണിക്കും ഇടയില്‍ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മില്‍ നിന്നും പണം കവര്‍ന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
 
ഒരേ സംഘമാണ് മൂന്നിടങ്ങളിലെയും എടിഎം കവര്‍ച്ചകള്‍ക്ക് പിന്നിലെന്നാണ് അനുമാനം. 3 വ്യത്യസ്ത സ്റ്റേഷന്‍ പരിധികളിലുള്ള എടിഎമ്മുകളിലാണ് മോഷണം നടന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ജില്ലയുടെ അതിര്‍ത്തികളില്‍ ഇതിനെ തുടര്‍ന്ന് കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച, 60 ലക്ഷത്തോളം നഷ്ടമായി

കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

ഈ ഫോട്ടോയില്‍ കാണുന്ന ആളെ കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കുക; സിദ്ധിഖിനെതിരെ ലുക്കൗട്ട് നോട്ടീസ്

പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ആയുധം, പാര്‍ട്ടി ശത്രുക്കളുടെ പാവ; അന്‍വറിനെ കടന്നാക്രമിച്ച് ജയരാജന്‍

പി.വി.അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ എല്‍ഡിഎഫ്

അടുത്ത ലേഖനം
Show comments