Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂർ പൂരം അലങ്കോലമായ ദിവസം സുരേഷ് ഗോപി എത്തിയത് സേവാഭാരതിയുടെ ആംബുലൻസിൽ?

Suresh Gopi

അഭിറാം മനോഹർ

, ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (13:57 IST)
Suresh Gopi
തൃശൂര്‍ പൂരം അലങ്കോലമായ ദിവസം സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പൂരം അലങ്കോലമായ ദിവസം തിരുവമ്പാടിയിലേക്കാണ് സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത്. സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു സുരേഷ് ഗോപി തൃശൂരിലെത്തിയത്.
 
പൂരം നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തില്‍ ആദ്യം എത്തിയത് സുരേഷ് ഗോപിയായിരുന്നു. തിരക്കിട്ട് സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് അന്ന് തന്നെ എല്‍ഡിഎഫും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ബലം പകരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പൂരത്തിന്റെ പ്രധാനചടങ്ങുകളിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന സുരേഷ് ഗോപി പൂരം അലങ്കോലമായ സമയത്ത് കൃത്യമായി സ്ഥലത്തെത്തിയതില്‍ ഗൂഡാലോചന നടന്നതായാണ് സിപിഐ നേതാവ് സുനില്‍ കുമാര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; തൃശൂര്‍ സ്വദേശിക്ക് വെങ്കലം