Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാട്ടില്‍ മാന്യനായ സുനില്‍ കുമാര്‍, കൊച്ചിയിലോ? അറിയപ്പെടുന്ന ഗുണ്ടയായ ‘പള്‍സര്‍ സുനി’ !

നാട്ടിൽ മാന്യൻ, കൊച്ചിയിൽ ഗൂണ്ട.. അതാണ് പള്‍സര്‍ സുനി

Atrocities on women
കൊച്ചി , തിങ്കള്‍, 20 ഫെബ്രുവരി 2017 (15:51 IST)
നാടും നാട്ടുകാരുമായും വലിയ ബന്ധമില്ലാത്ത വ്യക്തിയാണ് പള്‍സര്‍ സുനി. വല്ലപ്പോഴും നാട്ടില്‍ വന്നു പോകുന്ന ഒരു വ്യക്തിയായിരുന്നു സുനില്‍. സ്വന്തം വീട്ടുകാരുമായിപ്പോലും ഇയാള്‍ക്ക് വലിയ രീതിയിലുള്ള ബന്ധമില്ല. പാറമടകളും മണ്ണെടുക്കലുമൊക്കെയുള്ള കോടനാട് മേഖലയിൽ വലിയ ക്രിമിനൽ സംഘങ്ങളുണ്ടെങ്കിലും അവരുമായും സുനിലിനു ബന്ധമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
 
ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലും വാ‌ടകയ്ക്കെടുത്ത കാറുകൾ തിരികെ നൽകാതെ അവരെ കബളിപ്പിക്കൽ എന്നിങ്ങനെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലും സുനിയ്ക്ക് പങ്കാളിത്തമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുപോലെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ക്വട്ടേഷൻ സംഘങ്ങളുമായും ഇയാള്‍ക്ക് വലിയ അടുപ്പമുണ്ടെന്നും പൊലീസ് പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനായിരക്കണക്കിന് ആളുകള്‍ നഗ്നരായി ക്ഷേത്രത്തിലേക്ക്; കാരണമറിഞ്ഞാല്‍ പൊട്ടിച്ചിരിക്കും!