Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക് അരച്ച് തേച്ച മാതാപിതാക്കള്‍ക്കെതിരെ കേസ്

എ കെ ജെ അയ്യര്‍
ശനി, 23 ജനുവരി 2021 (11:38 IST)
ചിറ്റാരിക്കല്‍: ആറ് വയസുള്ള ബാലികയുടെ കണ്ണില്‍ മുളക് തേച്ചരയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ കുട്ടി അംഗന്‍വാടിയില്‍ അഭയം തെറ്റി. തുടര്‍ന്ന് കുട്ടി വീട്ടില്‍ പോകാതിരുന്നതിനാല്‍ പാരാ ലീഗല്‍ വോളന്റിയരുടെ സഹായത്തോടെ മറ്റൊരിടത്തു പാര്‍പ്പിച്ചു.
 
വിവരം അറിഞ്ഞെത്തിയ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്‍കിയ കൗണ്‍സിലിംഗിന് ശേഷം കുട്ടിയെ വാര്‍ഡ് അംഗം, അംഗന്‍വാടി വര്‍ക്കര്‍ എന്നിവരുടെ സഹായത്തോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ശിശുസംരക്ഷണ സ്ഥാപനത്തില്‍ ആക്കുകയും ചെയ്തു.
 
ഇതേ കുട്ടിയുടെ പന്ത്രണ്ട് വയസുകാരിയായ സഹോദരിയെ മതിയായ ശ്രദ്ധയും പരിചരണവും നല്‍കാത്തതിന്റെ പേരില്‍ മുമ്പ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ ആക്കിയിരുന്നു. കുട്ടിയുടെ വീട്ടില്‍ മദ്യം വാറ്റാറുണ്ടെന്നും നിരവധി പേര് മദ്യപിക്കാനായി എത്താറുണ്ടെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു

അടുത്ത ലേഖനം
Show comments