Webdunia - Bharat's app for daily news and videos

Install App

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ; അടിയന്തിര നടപടി വേണമെന്ന് ചെന്നിത്തല

കാഴ്ചക്കാരന്റെ റോള്‍ അല്ല മുഖ്യമന്ത്രിക്ക് ഉള്ളതെന്ന് രമേശ് ചെന്നിത്തല

Webdunia
ശനി, 30 ജൂലൈ 2016 (11:54 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണത്തില്‍ മുഖ്യമന്ത്രി നിസംഗത വെടിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത ശരിയായ നടപടിയല്ല. 
 
തല്ലു വാങ്ങാനും തല്ലു കൊടുക്കാനും ആരും കോടതിയിലേക്ക് പോകണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞത് തീരെ ശരിയല്ല. വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയമാണ്. കാഴ്ചക്കാരന്റെ റോള്‍ അല്ല മുഖ്യമന്ത്രിക്കുള്ളത്, അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 
സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിപ്രായം പറയാന്‍ കഴിയണം. വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ ആരൊക്കെയോ ഭയക്കുന്നു. അതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്.
 
കോഴിക്കോട് നടന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്ന് വളരെ ഗുരുതരമായ നടപടിയാണ് ഉണ്ടായത്. പൊലീസ് നിഷ്‌ക്രിയരായിരുന്നു. പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ തിരുവനന്തപുരത്തും എറണാകുളത്തും സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇന്ത്യയില്‍ ഒരിടത്തും ഇത്തരത്തില്‍ ഒരു സംഘര്‍ഷം നിലവിലില്ല.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

അടുത്ത ലേഖനം
Show comments