Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

വിമാനത്തിലുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ ആക്രമണശ്രമം; മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്

Attack against Pinarayi Vijayan in Airline വിമാനത്തിലുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ ആക്രമണശ്രമം; മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്
, ചൊവ്വ, 14 ജൂണ്‍ 2022 (08:18 IST)
കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്. കണ്ണൂര്‍ സ്വദേശികളായ ഫര്‍ദീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വധശ്രമക്കുറ്റത്തിന് പുറമെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന എന്നിവയും എയര്‍ക്രാഫ്റ്റ് റൂള്‍ പ്രകാരമുള്ള വിമാനത്തിന്റെ സുരക്ഷക്ക് ഹാനി വരുത്തല്‍ എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താവാണോ? ജൂലൈ 31ന് മുൻപ് ഇക്കാര്യം ചെയ്യുക