പുനലൂർ പാസഞ്ചറിൽ യുവതിക്ക് നേരെ ആക്രമണം,ആഭരണങ്ങൾ കവർന്നു, തലയ്‌ക്ക് പരിക്ക്

Webdunia
ബുധന്‍, 28 ഏപ്രില്‍ 2021 (14:28 IST)
ഓടികൊണ്ടിരിക്കുന്ന പാസഞ്ചർ ട്രെയിനിൽ നിന്നും യുവതിക്ക് അജ്ഞാതന്റെ ആക്രമണം. ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ രാവിലെ 10 മണിയോടെയാണ് മുളന്തുരുത്തി സ്വദേശിനിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. പെൺകുട്ടിയെ എറണാകുളം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ചെങ്ങനൂരിൽ ജോലിക്ക് പോകാനായി മുളന്തുരുത്തിയിൽ നിന്നാണ് ‌യുവതി ട്രെയിനിൽ കയറിയത്. കമ്പാർട്ട്മെന്റിൽ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയം കമ്പാർട്ട്‌മെന്റിലെ വാതിലുകൾ അടച്ചശേഷം അജ്ഞാതൻ കയ്യിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി. മാലയും വളയും ഊരിവാങ്ങിച്ചു. 
 
മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടൻ ഇയാൾ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴയ്‌ക്കുകയും അക്രമിക്കുകയുമായിരുന്നു. ഈ സമയം വാതിൽ തുറന്ന് പുറത്ത് കടക്കാൻ ശ്രമിച്ച യുവതി ട്രെയിനിൽ തൂങ്ങികിടക്കുകയും കൈവിട്ട് താഴെ പോകുകയുമായിരുന്നു.കാഞിരമറ്റത്തിന് സമീപം ഒലിപ്പുറത്തുവെച്ചായിരുന്നു അക്രമണം.
 
അതേസമയം പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. റെയിൽവെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തി മൊഴിയെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments